Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Problem

Kozhikode

മു​ക്കം ടൗ​ണി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നപ​രി​ഹാ​രം ഇ​നി​യും അ​ക​ലെ; വ്യാ​പാ​രി​ക​ള്‍ ദു​രി​ത​ത്തി​ല്‍

മു​ക്കം: മു​ക്കം ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്കും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്ര​യ​മാ​യി​രു​ന്ന ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച് വ​ർ​ഷ​ങ്ങ​ളാ​യ​ങ്കി​ലും പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.
കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച ന​ഗ​ര​ത്തി​ലെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​തെ പി​സി ജം​ഗ്ഷ​നി​ല്‍ പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​ന്ന​ര മാ​സം മു​മ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി ആ​ദ്യം പ​രാ​ജ​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത​ങ്കി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ഇ​നി​യും പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല.

അ​തി​നി​ടെ മു​ക്കം ടൗ​ൺ ര​ണ്ടാം ഘ​ട്ട സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും പൊ​ട്ടി​യ പൈ​പ്പു​ക​ളും ഇ​തു​വ​രെ മാ​റ്റി സ്ഥാ​പി​ച്ചി​ട്ടി​ല്ല. സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ പ്ര​വൃ​ത്തി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​നി പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്ക​ലും വ​ലി​യ പ്ര​യാ​സ​മാ​യി മാ​റും.

യാ​തൊ​രു വി​ധ ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്ന​ത്. കു​ടി​വെ​ള​ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പ് ര​ണ്ട​ര വ​ർ​ഷം മു​മ്പ് പൊ​ട്ടി​യ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം പൂ​ർ​ണ്ണ​മാ​യും നി​ല​ച്ച​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മേ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളും ജ​ല അ​തോ​റി​റ്റി​യു​ടെ ശു​ദ്ധ​ജ​ലം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

പി.​സി ജംഗ്ഷ​ൻ മു​ത​ൽ ആ​ലി​ൻ ചു​വ​ട് ഓ​ർ​ഫ​നേ​ജ്, മാ​ർ​ക്ക​റ്റ് റോ​ഡ്, പെ​ര​ളി​യി​ൽ, മൂ​ല​ത്ത്, വ​ണ്ടൂ​ർ, പു​തി​യ ബ​സ് സ്‌​റ്റാ​ൻ​ഡ് പ​രി​സ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല വി​ത​ര​ണ​മാ​ണ് ത​ട​സ​പ്പെ​ട്ടി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും വ്യാ​സം കു​റ​വാ​യ​തു​മാ​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു ഏ​ക പ​രി​ഹാ​രം.

മു​ക്കം ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​നോ സാ​ധി​ക്കാ​തെ​യാ​യി. റി​സ്റ്റൊ​റേ​ഷ​ൻ ചാ​ർ​ജാ​യും സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റാ​യും മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പി​ഡ​ബ്ല്യു​ഡി ചോ​ദി​ച്ചി​രു​ന്ന​ത്.

തു​ട​ർ​ന്ന്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​രാ​ഹാ​ര സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ക​യും ഫെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ ന​ഗ​ര​സ​ഭ​യി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യി​ലെ ഇ​ട​ത് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​വ​ള്ളി​യി​ലെ ജ​ല അ​തോ​റി​റ്റി എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണും ന​ട​ത്തി​യി​രു​ന്നു.

എ​ന്നി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ൾ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന്, കു​ടി​വെ​ള്ള വി​ത​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നി​രി​ക്കെ അ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ങ്കി​ലും അ​തും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​നി എ​ന്ത് എ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ചോ​ദി​ക്കു​ന്ന​ത്.

Latest News

Corehub Up